Latest NewsIndia

ഭരണം പിടിച്ചെടുക്കാനുള്ള പരാക്രമം; ചീഫ് ജസ്റ്റിസിനേയും വെറുതെ വിടുന്നില്ല

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വലിയ അപകടത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് നേരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഭരണം പിടിച്ചെടുക്കാനുള്ള പരാക്രമത്തിനിടയില്‍ ചീഫ് ജസ്റ്റിസിനും രക്ഷയില്ലെന്ന് തെളിയിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു യുവതിയുടെ നീക്കം. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റ വസതിയില്‍ വച്ച് പീഡനശ്രമണ്ടയെന്നാണ് യുവതിയുടെ ആക്ഷേപം. പീഡനശ്രമത്തിനെതിരെ പരാതി നല്‍കുമെന്ന് വ്യക്തമായപ്പോള്‍ തന്നെ ബന്ധുവിനെയും വിട്ടെന്നും കള്ളക്കേസുകളില്‍ കുടുക്കിയെന്നും ആരോപിച്ചു. അതേസമയം യുവതിയുടെ ആരോപണം പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ യുക്തിക്ക് വിട്ട കോടതി, വിലക്കേര്‍പ്പെടുത്തിയില്ല. ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കുന്ന എന്ന കാര്യം മാധ്യമങ്ങളുടെ യുക്തിക്ക് വിടുകയാണെന്ന ബെഞ്ചിലെ ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

എന്നാല്‍ നിസ്വാര്‍ഥസേവനം നടത്തുന്ന ജഡ്ജിമാര്‍ക്ക് ആകെയുള്ളത് സത്പേരാണെന്നും അതിനെയാണ് ആക്രമിക്കുന്നതെന്നും ലൈംഗികാരോപണം നേരിട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ജഡ്ജിമാരാകാന്‍ ആരും മുന്നോട്ടുവരില്ല. തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത പ്രത്യേക ബെഞ്ചിന്റെ നടപടിക്കിടയിലാണ് വികാരപരമായി അദ്ദേഹം പ്രതികരിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തില്‍ സ്വമേധയാ എടുത്ത സിവില്‍ റിട്ട് ഹര്‍ജിയായാണ് കേസ് പരിഗണിച്ചത്. ദുരുദ്ദേശ്യപരമായ ആരോപണങ്ങളാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിഗമനത്തില്‍ കോടതിയെത്തുന്നുണ്ട് എന്നാല്‍ വിഷയം ഇവിടെ അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ranjan gogoi

അതേസമയം ചീഫ് ജസ്റ്റിസിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും തുഷാര്‍ മേത്തയും സ്വീകരിച്ചത്. ഭീഷണിപ്പെടുത്തുകയെന്നതാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ഇതിനെതിരെ കേസെടുക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ലൈംഗിക ആരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരി ഒറ്റക്കാണെന്ന് കരുതാനാവില്ലെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇതിനു പിന്നില്‍ വലിയ ആളുകളുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെ സുപ്രീംകോടതി സര്‍വീസില്‍ കയറിയെന്ന് അന്വേഷിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് പിരിച്ചുവിട്ടത്. ചീഫ് ജസ്റ്റിസിനെയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെയും നിര്‍ജീവമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അറ് ലക്ഷത്തി എന്‍പതിനായിരം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണുള്ളത്. പണം നല്‍കി തന്നേ വാങ്ങിനാവില്ലെന്ന് അറിവുള്ളതുകൊണ്ട് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 4 ദിവസം ആരോപണം ഉന്നയിച്ച യുവതി ജയിലില്‍ കിടന്നിട്ടുമുണ്ട്. പലതവണ പോലീസ് അവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. മൂന്നാമതൊരു കേസില്‍ അവര്‍ക്കു ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നതായും ആ കേസ് ശനിയാഴ്ച തന്നെ പട്യാല ഹൗസ് കോടതിക്കു മുമ്പാകെ വരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് യുവതി അയച്ച കത്ത് രാവിലെയാണ് പുറത്തുവന്നത്. പിന്നാലെ, ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ അസാധാരണ സിറ്റിംഗ് നടന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശദമായി യുവതിയുടെ പരാതി പ്രസിദ്ധീകരിച്ചതോടെയാണ് സുപ്രീംകോടതി ഇടപെട്ടത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പൊതു താല്‍പര്യമുള്ള കേസായാണ് പരിഗണിച്ചത്.

സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 35കാരിയാണ് ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. പീഡനത്തെ എതിര്‍ത്തതിനാല്‍ രണ്ട് മാസം കഴിഞ്ഞ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിലുണ്ട്. ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും സസ്‌പെന്‍ഡ് ചെയ്തും പ്രതികാര നടപടികള്‍ തുടര്‍ന്നതായും കത്തില്‍ ആരോപിക്കുന്നു. ഇതിനിടെ ചീഫ് ജസ്റ്റിസിന്റെ ഭാര്യ തന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. പിന്നാലെ സുപ്രിംകോടതിയില്‍ താല്‍ക്കാലിക ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് ആയിരുന്ന ഭര്‍തൃ സഹോദരനെയും പുറത്താക്കി. പ്രതികാര നടപടികളുടെ ഭാഗമായി തന്നെയും ഭര്‍ത്താവിനെയും രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്‌തെന്നും തനിക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ഇവരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button