ന്യൂഡല്‍ഹി : : തടവുകാരന്റെ ദേഹത്ത് ഓം എന്ന് പച്ച കുത്തി. സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തീഹാര്‍ ജയിലിലാണ് സംഭവം. തടവുകാരന്റെ ദേഹത്ത് ജയില്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് പച്ച കുത്തുകയായിരുന്നുവെന്നാണ് ആരോപണം. ജയിലിലെ തടവുകാരനായ നാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് പച്ച കുത്തിയത്. ജയിലില്‍ വെച്ച് ജയില്‍ അധികൃതരുടെ കൂടി അറിവോടെയാണ് തടവുകാരന്റെ ദേഹത്ത് പച്ച കുത്തിയതെന്ന് പറയുന്നു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇയാളുടെ കുടുംബം കാര്‍ക്കര്‍ദൂമ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. രണ്ടു ദിവസമായി നാബിറിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മുസ്ലീമായതിനാലാണ് ക്രൂരതകളനുഭവിക്കേണ്ടി വന്നതെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നാബിറിന്റെ ദേഹ പരിശോധന നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ പരിശോധനയ്ക്കും കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
Post Your Comments