ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തലാക്കിയ ജെറ്റ് എയര്‍വേസിലെ ജീവനക്കാരെ സ്പൈസ് ജെറ്റ് ഏറ്റെടുക്കുന്നു. പൈലറ്റുമാര്‍ കാബിന് ക്രൂ, ടെക്നിക്കല്‍- എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ജോലി നൽകുന്നത്. നിലവില്‍ സ്പൈസ് ജെറ്റ് 100 പൈലറ്റുമാരെയും 200 കാബിന് ക്രൂവിനെയും 200 ടെക്നിക്കല്‍-എയര്‍പോര്‍ട്ട് ജീവനക്കാരെയും ജോലിക്കെടുത്തിട്ടുണ്ട്. എന്നാൽ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ പേരെ നിയമിക്കുന്നത്.
Post Your Comments