പാറശാല: വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രവര്‍ത്തനമാരംഭിച്ച നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയെ യുഡിഎഫ് സര്‍ക്കാരും എംപിയും അവഗണിച്ചപ്പോള്‍ കൈത്താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാര്‍. അടഞ്ഞുകിടക്കുന്ന വ്യവസായശാലകളെ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ നിലപാട് ഇവിടെ യാഥാര്‍ഥ്യമായി.
ജനോപകാരപ്രദമായ തീരുമാനം തൊഴിലാളികളുടെയും നാട്ടുകാരുടെയുമിടയില്‍ മതിപ്പ് ഉളവാക്കി. 1990 മുതല്‍ ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി കൈത്തറിമേഖല തകര്‍ന്നതുമൂലം ദുരിതത്തിലായ ആയിരക്കണക്കിനു പാവങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് 1996ല്‍ പദ്ധതി കൊണ്ടുവന്നത്. തുടര്‍ന്ന് കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത ഈ പവര്‍ലൂമിന് ജീവശ്വാസം നല്‍കി പരിപാലിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
1998ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് സ്ഥാപനത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന സുശീല ഗോപാലന്‍ പദ്ധതിയുടെ ഉദ്ദേശ്യം പരിഗണിച്ച് വേണ്ട സഹായങ്ങളും ചെയ്തു. തുടര്‍ന്ന് 2000 ഫെബ്രുവരി 16ന് നടന്ന യോഗത്തില്‍ ടെക്‌സ്‌റ്റൈല്‍ പ്രോസസ് ഹൗസ് തുടങ്ങാന്‍ വ്യവസായമന്ത്രി നിര്‍ദേശിച്ചു. സൊസൈറ്റി പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ അത് അവഗണിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടും ദീര്‍ഘവീക്ഷണത്തോടും തൊഴിലാളികള്‍ക്കൊപ്പംനിന്ന് പ്രതിസന്ധികള്‍ തരണംചെയ്ത് ശക്തിപകര്‍ന്ന ചെയര്‍മാന്‍ എന്‍ ഗോപീകൃഷ്ണന്റെ പ്രവര്‍ത്തനം മഹത്തരമാണ്.
Post Your Comments