Latest NewsElection NewsKerala

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന സഹോദരൻ രാഹുൽ ഗാന്ധിക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കാനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അൽപ്പം മുമ്പ് കണ്ണൂരിൽനിന്ന് ഹെലികോപ്ടറിൽ വന്നിറങ്ങിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തിൽ പങ്കെടുക്കുകയാണ് ഇപ്പോൾ.കനത്ത ചൂടിനെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

പൊതുയോഗത്തിന് ശേഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഇന്ന് സന്ദർശിക്കും .പുൽപ്പള്ളിയിൽ കർഷകരുമായും പ്രിയങ്ക സംവദിക്കും. കോൺഗ്രസ് അനുകൂല കർഷക സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഉച്ചതിരിഞ്ഞ് നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പ്രിയങ്ക ഗാന്ധിക്കൊപ്പം പ്രചാരണ വേദിയിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button