Latest NewsKeralaElection NewsElection 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ആർക്കൊപ്പം ? പുതിയ സർവേ ഫലം പറയുന്നത്

തിരുവനന്തപുരത്ത് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായക പോരാട്ടം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമെന്നും, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇടതു മുന്നണി തിരുവനന്തപുരം തിരിച്ചു പിടിക്കുമെന്നും 24 ന്യൂസ് പുറത്തുവിട്ട അഭിപ്രായ സർവേയിൽ പറയുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ഒടുവിലത്തെ സർവേഫലമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്.

2014ൽ രണ്ടാം സ്ഥാനം നേടിയ ബിജെപി ഇത്തവണയും അത് നില നിർത്തും. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. തിരുവനന്തപുരത്ത് കാര്യക്ഷമമായ പ്രചാരണം നടക്കുന്നില്ലെന്ന ശശി തരൂരിൻ്റെ പരാതിയും ഫലത്തിൽ നേട്ടമുണ്ടാക്കിയേക്കും. എൽഡിഎഫിന് 32.56 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ എൻഡിഎയ്ക്ക് 32.36 ശതമാനം വോട്ടുകളും, യുഡിഎഫിന് 30.13 ശതമാനം വോട്ടുകളുമാണ് ലഭിക്കുന്നതെന്നും 4% ആളുകളുടെ വിധി നിര്‍ണായകമാകുമെന്നു സർവേയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button