News

ഡ്യൂട്ടി സമയം കഴിഞ്ഞ ലോക്കോപൈലറ്റ് ട്രെയിൻ പാതിവഴിയിലിട്ട് മുങ്ങി

ചെന്നൈ: ഡ്യൂട്ടി സമയം കഴിഞ്ഞ ലോക്കോപൈലറ്റ് ട്രെയിൻ പാതിവഴിയിലിട്ട് ഇറങ്ങിപ്പോയി.തമിഴ്‍നാട്ടിലെ നാഗപട്ടണം ജില്ലയിലെ സീർക്കാഴിക്കു സമീപം വൈദ്ദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ചരിക്ക് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റ് മുത്തുരാജാണ് അധിക സമയം ഡ്യൂട്ടി ചെയ്യിപ്പിച്ചുവെന്ന് ആരോപിച്ചു ഇറങ്ങിപ്പോയത്.

തനെയ്‌വേലിയിൽനിന്ന് ലിഗ്നൈറ്റുമായി കാരയ്ക്കൽ തുറമുഖത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. രാത്രി 7.30 ഓടെ വൈദ്ദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് കടന്നു പോകാന്‍ സിഗ്നല്‍ ലഭിച്ചു. പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും ട്രെയിന്‍ മുന്നോട്ടെടുത്തില്ല. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ തിരക്കിയപ്പോൾ ജോലിസമയം കഴിഞ്ഞുവെന്ന് മുത്തുരാജ് പറഞ്ഞു.

11 മണിക്കൂറാണ് ജോലി സമയമെന്നും ഇപ്പോള്‍ 15 മിനിറ്റ് താന്‍ അധികം ജോലി ചെയ്തുവെന്നും വ്യക്തമാക്കിയ മുത്തുരാജ് ട്രെയിനില്‍ നിന്നും ഇറങ്ങുകയും ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മറ്റു രണ്ടുമണിക്കൂർ ട്രെയിൻ സർവീസുകൾ മുടങ്ങി.പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിനു വഴങ്ങി മുത്തുരാജ് തന്നെ തൊട്ടടുത്തുള്ള മായാവരം സ്റ്റേഷനിലേക്ക് വണ്ടി മാറ്റിയിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button