KeralaNews

ചുഴലിക്കാറ്റില്‍ ആലപ്പുഴ ജില്ലിയില്‍ മാത്രം 22 ലക്ഷത്തിന്റെ നാശനഷ്ടം

ചേര്‍ത്തല: നഗരസഭയുടെ വടക്കുകിഴക്കന്‍ മേഖലയില്‍  ചുഴലിക്കാറ്റില്‍ 21.56 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. കാര്‍ഷികമേഖലയിലെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കൊക്കോതമംഗലം വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ മുഖേന കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നാശനഷ്ടം സംബന്ധിച്ച പ്രാഥമിക കണക്കുള്ളത്. കാറ്റ് നാശംവിതച്ച പ്രദേശങ്ങള്‍ മന്ത്രി പി തിലോത്തമന്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകിട്ടത്തെ ചുഴലിക്കാറ്റില്‍ ചെങ്ങണ്ട, ഓങ്കാരേശ്വരം മേഖലകളിലെ 34 വീടുകള്‍ ഉള്‍പ്പെടെ 44 കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷികമേഖലയിലും നഷ്ടം സംഭവിച്ചു. വൈദ്യുതിവിതരണ ശൃംഘലയിലാണ് വലിയ നഷ്ടം. ചുഴലി നാശംവിതച്ച പ്രദേശത്ത് സര്‍ക്കാര്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ്. വീടുകള്‍ക്കുമേല്‍ പതിച്ച മരങ്ങളെല്ലാം നീക്കംചെയ്തു.

മന്ത്രി പി തിലോത്തമന്‍, സബ്കലക്ടര്‍ വി ആര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആശ്വാസനടപടികള്‍ക്ക് നേതൃത്വം നല്‍കുകയുംചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് സംഭവം നടന്നയുടനെ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button