അബുദാബി : ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യക്കാരിയായ യുവതിക്ക് രക്ഷകയായത് ദെെവത്തിന്‍റെ കരങ്ങള്‍ പോലെ സുഖപ്രസവം അരുളിയ എമിറാത്തി വനിത പോലീസ് ഓഫീസര്‍ ഹനാന്‍ ഹുസെെന്‍ മുഹമ്മദ്. ഹനാന്‍ ശരിക്കും ഒരു മാലാഖയായിരുന്നു. ദുബായിലെ എയര്‍പോര്‍ട്ട് ടെര്‍ഡമിനല്‍ 2 വില്‍ യുവതിയുടെ പ്രസവ വേദന കണ്ട് യാത്രക്കാരായ എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ കാണികളായപ്പോള്‍ മനസാന്നിധ്യം ഒട്ടും ചോരാതെ ഇന്ത്യക്കാരിയായ യുവതിയേയും ഒപ്പം കുഞ്ഞിനേയും രക്ഷയുടെ കരങ്ങള്‍ നല്‍ക ഹനാന്‍ ശരിക്കും ഒരു ദെെവത്തിന്‍റെ മാലാഖയാകുകയാണ്.
ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 വിലാണ് സംഭവം. യുവതിയുടെ പ്രസവ യാതന കണ്ട് എല്ലാവരും പേടിച്ച് നില്‍ക്കുകയായിരുന്നു. പെട്ടന്നാണ് എവിടെ നിന്നോ ഹനാന്‍ ഓടിയെത്തിയത്. ഉടനെ തന്നെ പൂര്‍ണ ധെെര്യം സംഭരിച്ച് അവര്‍ യുവതിയെ എയര്‍പോര്‍ട്ടിലെ പരിശോധന മുറിയിലേക്ക് കൊണ്ടുപോകുകയും യുവതിക്ക് സുഖപ്രസവം സാധ്യമാക്കുകയും ചെയ്തത്. പ്രസവാനന്തരം കുഞ്ഞിന് ശ്വാസം ലഭിക്കുന്നുണ്ടായിരുന്നില്ല. അവിടെ കുഞ്ഞിനും ഹനാന്‍ രക്ഷകയായി. ( കാര്‍ഡിയോ പള്‍മിനോററി റെസിറ്റോസിറ്റേഷന്‍ ) സിപിആര്‍ , കൃത്രിമ ശ്വാസോച്ഛാസം നല്‍കി കുഞ്ഞിനേയും അവര്‍ സുരക്ഷിതയാക്കി.
ഒടുവില്‍ അമ്മയേയും കുഞ്ഞിനേയും സുരക്ഷിതയായി ആംബുലന്‍സില്‍ കയറ്റി സുരക്ഷിതയായി ആശുപത്രിയിലേക്ക് അയച്ചാണ് ഹനാന്‍ മടങ്ങിയത്. ദുബായ് എയര്‍പോര്‍ട്ട് വിങ്ങിലെ ബ്രിഗേഡിയര്‍ പറഞ്ഞത് അവിശ്വസനീയം എന്നാണ്. പോലീസ് സേനയിലല്‍ നിന്ന് ഹനാന്‍റെ മനുഷ്യത്തത്തിനും പ്രൊഫഷണല്‍ സമീപനത്തിനും വലിയ ആദരവ് നല്‍കുകയും ചെയ്തു.
അപ്പോഴും ഹനാന്‍ എന്ന പോലീലസുകാരി നിഷ്കളങ്കയായി പറഞ്ഞു ആ അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവതിയാണെന്നാണ്. ദുബായിലെ ലറ്റീഫ ആശുപത്രിയില്‍ അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും താനും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരു സംഘം വനിത പോലീസുകാരും ചേര്‍ന്ന് അവളെയും കുഞ്ഞിനേയും സന്ദര്‍ശിച്ചിരുന്നുവെന്നും ഹനാന്‍ പറഞ്ഞു.
Post Your Comments