അന്തിക്കാട് ; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 3 പേര് അറസ്റ്റില്‍. സിപിഐ ഓഫിസ് അക്രമിച്ചു തകര്‍ത്തതും എ.ഐ.എസ്.എഫുകാരെ ആക്രമിച്ച കേസിലെ പ്രതികളും ഇതില്‍ ഉള്‍പ്പെടുന്നു. വിഷുവിന്റെ തലേന്നു വീടിനു സമീപം സുഹ്യത്തുക്കളുമൊത്തു സംസാരിച്ചു നിന്ന ചെമ്മാപ്പിള്ളി കണാറ വീട്ടില്‍ പ്രദിനെയാണ് (45) ബൈക്കിലെത്തിയ ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സീരിയല്‍ നിര്‍മ്മാണ യൂണിറ്റ് ഉടമയായ പ്രദിന്‍ ചികിത്സയ്ക്കിടെ മരിച്ചു.
വിഷു ആഘോഷിക്കാനായി ഷൂട്ടിങ്ങിനിടെ വീട്ടിലെത്തിയതായിരുന്നു. പെരിങ്ങോട്ടുകരയില്‍ ബൈക്കില്‍ നിന്നിറങ്ങി പോകുകയായിരുന്ന പ്രതികളെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. മരിച്ച പ്രദിന്റെ ബന്ധുക്കളെത്തി പ്രതികളെ തിരിച്ചറിഞ്ഞതാടെ അറസ്റ്റു രേഖപ്പെടുത്തി.പെരിങ്ങോട്ടുകര കിഴക്കും മുറി അറക്കപ്പറമ്പിൽ വിനയന് (23), പുതിയേടത്ത് മിഥുന് (25), കണാറ ലെനിഷ് (23) എന്നിവരെയാണ് അന്തിക്കാട് സിഐ മുഹമ്മദ് ഹനീഫ്, എസ്ഐ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ വിനയന് എ.ഐ.എസ്.എഫ് കാരെ ആക്രമിച്ച കേസിലും, മിഥുന് പെരിങ്ങോട്ടുകരയിലെ സിപിഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നാമന് ലനീഷ് മരിച്ച പ്രദിന്റെ ബന്ധു കൂടിയാണ്. മദ്യലഹരിയിലായിരുന്നു ഇവര്‍ ആക്രമണം നടത്തിയതെന്ന് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളടക്കം 6 പേരെ കൂടി പിടികൂടാനുണ്ട്.
Post Your Comments