കൊച്ചി: മംഗലാപുരത്ത് നിന്നും ആബുംലന്‍സ് മാര്‍ഗം അമൃതയിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലായതായി ആശുപത്രി അധികൃതര്‍. ഐ.സി.യുവില്‍ ഒരാഴ്ചത്തെ നിരീക്ഷണം ആവശ്യമെന്നും അവര്‍ അറിയിച്ചു.
കാര്‍ഡിയോ പള്‍മൊണറി ബൈപാസിലൂടെയാണ് കുഞ്ഞിന്‍റെ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നത് . ശസ്ത്രക്രിയ ഏഴുമണിക്കൂര്‍ നീണ്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇടപെട്ട് കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹൃദയ ശസ്ത്രക്രിയ നടത്തി. കാസര്‍കോട് ഉദുമ സ്വദേശി മിത്താഹിന്റെയും സാനിയയുടെയും ആണ്‍കുഞ്ഞാണ് ചികിത്സയിലുള്ളത്. സര്‍ക്കാരാണ് കുഞ്ഞിന്‍റെ പൂര്‍ണ്ണ ചികില്‍സ ചെലവും വഹിക്കുന്നത്.
Post Your Comments