തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ശനിയാഴ്ചവരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ട്. അതേസമയം മൂന്നു ജില്ലകള്‍ക്ക് ചൂടുകൂടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി ചൂടുകൂടുമെന്നും അറിയിപ്പുണ്ട്.
Post Your Comments