ബീജിംഗ് : ജയ്ഷെ ഇ മുഹമ്മദ് തലവന്‍ കൊടും ഭീകരന്‍ മസൂദ് അസ്ഹര്‍ ചെെനയുടെ ഇടപെടലുകളെ തുടര്‍ന്ന് രക്ഷപെട്ട് നില്‍ക്കുകയാണ്. ഇതിനെതിരെ ഇന്ത്യ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യ മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ തന്നെ ഇപ്പോള്‍ ചെെനക്കും പാക്കിസ്ഥാനും എതിരെ തിരിഞ്ഞിരിക്കുകയാണ്. യുഎന്നിലെ വീറ്റോ അധികാരം പ്രയോഗിച്ച് മസൂദിനെ ആഗോള ഭീകരനാക്കുന്നതില്‍ നിന്ന് രക്ഷപെടുത്തി നിര്‍ത്താന്‍ ഇനി അധിക നാള്‍ ചെെനക്ക് കഴിയില്ലെന്നാണ് വിദേശ വാക്താക്കളടക്കം അഭിപ്രായപ്പെടുന്നത്.
കാരണം അമേരിക്ക , ബ്രിട്ടന്‍ , ഇസ്രായേല്‍ , ഫ്രാൻസ് എന്നിവര്‍ ചെെനയോട് ഈ കാര്യത്തില്‍ വലിയ അമര്‍ഷമാണുളളത്. ഭീകരവാദത്തിന്‍റെ വിള നിലമെന്ന് വിശേഷിപ്പിക്കുന്ന പാക്കിസ്ഥാനുമായുളള ചെെനയുടെ ബന്ധവും ലോകരാഷ്ട്രങ്ങളില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അചുകൊണ്ട് തന്നെ ഒരേസമയം അന്താരാഷ്ട്ര സമൂഹത്തെയും പാകിസ്ഥാനെയും വിശ്വാസത്തിലെടുത്ത് ഉടൻ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് അറിയിക്കുന്നത്. ‘ഞങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുരക്ഷാ സമിതിയിൽ ഉടൻ സമവായമുണ്ടാകും.’ ലു കാംഗ് പറഞ്ഞു. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടിൽ മാറ്റം വരുത്തുന്ന പുരോഗമന രാഷ്ട്രമാണ് ചൈനയെന്നും ലോകസമാധാനം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ലു കാംഗ് കൂട്ടിച്ചേർത്തു .
എന്തായാലും മസൂദിനോടുളള ചെെനയുടെ നിലപാടിലുളള മാറ്റം പാക്കിസ്ഥാനെ ധരിപ്പിച്ചതിന് ശേഷമായിരുക്കും ചെെന ഈ കാര്യത്തില്‍ മുന്നോട്ട് നീങ്ങു എന്നുളളത് വ്യക്തമാണ്. പാക്കിസ്ഥാനുമായുളള ചെെനയുടെ സാമ്പത്തിക ഇടനാഴിക്കും കോട്ടം തട്ടാത്ത വിധത്തിലായിരിക്കണം നടപടികള്‍. മസൂദിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചെെന കൂടി സമ്മതം മൂളുന്നതോടെ ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ ഒരു പൊന്‍ തൂവല്‍ കൂടിയാകുമിത്.
Post Your Comments