News

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ മാവോയിസ്റ്റ് കത്ത്

രാഹുലും, മോദിയും, യെച്ചൂരിയും രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ മാവോയിറ്റ് കത്ത്. നാടുകാണി ദളം ഏരിയാ കമ്മിറ്റി വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ്‌ക്ലബ്ബിലാണ് മാവോയിസ്റ്റ്കാര്‍ കത്തയച്ചത്. രാഹുലും, മോദിയും, യെച്ചൂരിയും രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത മുന്ന് മുന്നണികളും കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നത് വയനാട് രക്ഷപ്പെടുമെന്ന പ്രചാരണം തെറ്റാണെന്നും കത്തിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വയനാട്ടിലെ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വയനാട് പ്രസ്‌ക്ലബ്ബിലേക്ക് ഇതിന് മുമ്പ് കത്തയയ്ക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കൂടാതെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനാൽ തുഷാറിന് സുരക്ഷാ നൽകുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button