KeralaLatest News

കേരളത്തിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലായി വീടുകൾ ഉൾപ്പെടെ പല കെട്ടിടങ്ങളും പൂർണമായും ഭാഗികമായും നിലം പൊത്തി. അതേസമയം കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മലപ്പുറം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button