മുംബൈ: തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറയുമെന്ന് റിപ്പോര്‍ട്ട്. ഈഡില്‍ വെയ്സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തു വിട്ടത്. സാധാരണ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന മേയ് മാസം ഇന്ത്യന്‍ രൂപയ്ക്ക് അത്ര നല്ല കാലമല്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ മേയ് മാസത്തില്‍ എട്ട് തവണ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ശരാശരി 2.2 ശതമാനമായിരുന്നു ഇടിവിന്‍റെ നിരക്ക്. എന്നാൽ 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്തു ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായി.
ഇപ്പോൾ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു 69.50 എന്ന നിലയിലാണ്. ഈ വര്‍ഷം അവസാനത്തോടെ രൂപ ഡോളറിനെതിരെ 72 എന്ന നിലയിലേക്ക് മൂല്യത്തകര്‍ച്ച നേരിടുവാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments