മേക്കപ്പിടാന്‍ കഴിയില്ല. രണ്ടു കോടി വാഗ്ദ്ദാനം ചെയ്തിട്ടും പര്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാകാതെ സായ് പല്ലവി. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തത്. പക്ഷേ മേക്കിപ്പിടാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ കോടികള്‍ വാഗ്ദാനം ചെയ്ത് എത്തിയ പരസ്യ നിര്‍മ്മാതാക്കളെ താരം നിരാശരാക്കി പറഞ്ഞയച്ചു എന്നാണ് റിപ്പോര്‍ട്ട്.
അമിത മേക്കപ്പില്‍ താല്‍പര്യം ഇല്ലാത്ത താരമാണ് സായ് പല്ലവി. സിനിമയില്‍ ആണെങ്കിലും അമിതമായി മേക്കപ്പ് ഉപയോഗിക്കാറില്ല. തന്റെ മുഖകുരുക്കള്‍ മറയ്ക്കാതെ തന്നെയാണ് താരം ക്യാമറയ്ക്കു മുമ്പില്‍ എത്തുന്നത്.
പ്രേമം സിനിമയിലൂടെ മലരായി എത്തി മലയാളി പ്രേഷകരുടെ മനസ് കവര്‍ന്ന താരമാണ് സായ് പല്ലവി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലിയിലും സായി നായികയായി. നീണ്ട ഇടവേളയ്ക്കു ശേഷം അതിരന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികായി മലയാള സിനിമയിലേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ് താരം. അതിരന്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സായിയുടെ അഭിനയത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.
Post Your Comments