ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിയെ ഇറക്കിക്കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രി മാന്നാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനുവരി 2ന് സന്നിധാനത്ത് രണ്ട് യുവതികള്‍ കയറിയതിനെ തുടര്‍ന്ന് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിനിടെ മാന്നാറില്‍, സിവില്‍ പൊലീസ് ഒഫീസറായ പുലിയൂര്‍ സ്വദേശി അരുണ്‍ ഇടപെട്ടിരുന്നു.
തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവായ അശ്വിന്റെ നേതൃത്വത്തില്‍ ഇത് ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് അശ്വിന്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്ഐ കെഎല്‍മഹേഷ് അശ്വിനെ കസ്റ്റഡിയിലെടുത്തു.
അശ്വിനെ സ്റ്റേഷനില്‍ എത്തിച്ചതോടെ എണ്ണയ്ക്കാട് ഭാഗത്ത് നിന്ന് ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തുകയായിരുന്നു. പൊലീസും നേതാക്കളും മണിക്കൂറുകളോളം തര്‍ക്കത്തിലായി. സിഐ ജോസ് മാത്യു ഉള്‍പ്പെടെയുള്ളവരെ നേതാക്കളും പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി പ്രതിയായായ അശ്വിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു.
Post Your Comments