കണ്ണൂര്‍ : വയനാട്ടില്‍ വന്ദേമാതരവും ഭാരത് മാതാകി ജയ് വിളിക്കുന്നവരുമായിട്ടല്ല പകരം പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായിട്ടാണ് കോണ്‍ഗ്രസ് കൂട്ടുകൂടുന്നതെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവാര്‍ചന്ദ് ഗലോട്ട്. അമേത്തിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് രാഹുല്‍ വയനാട്ടില്‍ അഭയം തേടിയത്. വയനാട്ടില്‍ ലീഗുമായി കൂട്ടു കൂടി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റ ദയനീയ അവസ്ഥയാണെന്നും അദ്ദേഹം പറയുകയുണ്ടായി. പല കേന്ദ്ര പദ്ധതികളും സംസ്ഥാനം കൃത്യമായി നടപ്പാക്കിയില്ലെന്നും മന്ത്രി ആരോപിക്കുകയുണ്ടായി. റെയില്‍, റോഡ് വികസനം, സാമൂഹ്യ സുരക്ഷ എന്നിവയ്‌ക്ക് അടക്കം വലിയ തുക അനുവദിച്ചെങ്കിലും ഒന്നും കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെന്നും തിരഞ്ഞെടുപ്പിലൂടെ കേരളം ഇതിന് മറുപടി പറയുമെന്നും ഗലോട്ട് കൂട്ടിച്ചേർത്തു.
Post Your Comments