Latest NewsInternational

കൈയില്‍ വിലങ്ങുമായി കാണാതായ യുവാവിന്റെ അസ്ഥികൂടം : സാഹസിക ലൈംഗികവേഴ്ചയോ കൊലപാതകമാകാമെന്നോ പൊലീസ്

മോസ്‌കോ : കൈയില്‍ വിലങ്ങുമായി കാണാതായ യുവാവിന്റെ അസ്ഥികൂടം കാട്ടില്‍ കണ്ടെത്തി. സാഹസിക ലൈംഗികവേഴ്ചയോ കൊലപാതകമാകാമെന്നോ നിഗമനത്തിലാണ് പൊലീസ്. റഷ്യയില്‍ രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നത്.. ഒരു കയ്യില്‍ കൈവിലങ്ങ്, മറ്റേയറ്റം തൊട്ടടുത്തുള്ള ഒരു മരത്തില്‍ ബന്ധിച്ച ചങ്ങലയില്‍ പൂട്ടിയ നിലയിലാണ് ഇവാന്‍ ക്ലൂച്ചറേവ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് അഞ്ച് സെറ്റ് കൈവിലങ്ങുകള്‍, ആറ് ലോക്കുകള്‍, മൂന്ന് മെറ്റല്‍ ചെയിനുകള്‍, ഒരു പുസ്തകം എന്നിവ പൊലീസ് കണ്ടെടുത്തു. പലവിധം കെട്ടുകളെപ്പറ്റിയുള്ള പുസ്തകമായിരുന്നു അത്.

ദേഹത്ത് അടിഞ്ഞുകൂടിയിരുന്ന കരിയിലകള്‍ക്കിടയിലൂടെ തലയോട്ടി മാത്രം കാണുന്ന നിലയിലായിരുന്നു കിടപ്പ്. തലയില്‍ ഓവര്‍കോട്ടിന്റെ തുണിത്തൊപ്പി മൂടിയിരുന്നു. ടെന്റ്, മൃതദേഹത്തിന് നേരെ ഫോക്കസ് ചെയ്തുവെച്ചിരുന്ന കാമറ എന്നിവയും പൊലീസ് കണ്ടെത്തി. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് നിഗമനങ്ങളാണ് പൊലീസിനുള്ളത്. കാട്ടിനുള്ളില്‍ പോയി താമസിച്ച് അതിജീവനം നടത്തുക, ദുഷ്‌കരമായ ഹൈക്കിങ്, മാന്ത്രികവിദ്യ തുടങ്ങി സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഇവാന്‍. കാടിനുള്ളില്‍ ഒരു ഹുഡിനി എസ്‌കേപ്പ് ട്രിക്ക് പരീക്ഷിക്കുക എന്നതായിരുന്നിരിക്കാം ഇവാന്റെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. ദേഹമാസകലം ചങ്ങലകളും പാഡ് ലോക്കുകളും കൊണ്ട് ബന്ധിച്ച ശേഷം മറ്റാരുടെയും സഹായമില്ലാതെ നിമിഷനേരം കൊണ്ട് രക്ഷപെടുന്ന മാജിക് ട്രിക്ക് ആണ് ഹുഡിനി എസ്‌കേപ്പ് ട്രിക്ക്.

സ്വയം കൈവിലങ്ങണിയിച്ച്, മറ്റേയറ്റം മരത്തെച്ചുറ്റിയ ചങ്ങലയിലിട്ട് പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞതാകാം. അതിനുശേഷം രക്ഷപെടാനുള്ള അയാളുടെ ഏകാന്ത പരിശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടാകാം. ഇത്രനാള്‍ കാട്ടില്‍ ബന്ധിതനായത് കിടന്ന് ഒടുവില്‍ മരിച്ചാതാകം എന്ന് പൊലീസ് സംശയിക്കുന്നു.

പരസ്പരം ബന്ധിതരായുള്ള ലൈംഗികബന്ധത്തിനിടെയാകാം മരണം സംഭവിച്ചതെന്നാണ് മറ്റൊരു സംശയം. അന്വേഷണത്തില്‍ ഇവാന് ബിഡിഎസ്എം (BDSM- Bondage and Discipline, Dominance and Submission) എന്ന പ്രക്രിയയില്‍ തത്പരനായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പങ്കാളികള്‍ പരസ്പരം ബന്ധിതരായ ശേഷം പരസ്പരപീഡകളിലൂടെ വേഴ്ചയിലേര്‍പ്പെടുന്നതാണ് ബിഡിഎസ്എമ്മിന്റെ രീതി. ഇവാന്റെ കൂടി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും കൈവിട്ട ലൈംഗികബന്ധത്തിനിടെ മരിച്ചതാകാമെന്നും സംശയമുണ്ട്. പേടിച്ച പങ്കാളി രക്ഷപെട്ടതാകാം. ഇതിനായി സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കാമറയും മെമ്മറി കാര്‍ഡും പൊലീസ് പരിശോധിച്ചുവരികയാണ്.

മേല്‍പ്പറഞ്ഞ രണ്ട് രീതികളാകാം മരണകാരണമെന്ന് തോന്നിപ്പിക്കുംവിധം വ്യക്തിവൈരാഗ്യമുള്ള ആരെങ്കിലും ഇവാനെ വധിച്ചതാകാമെന്നതാണ് മൂന്നാമത്തെ നിഗമനം. കുറ്റകൃത്യം നടന്നിടത്ത് വിദഗ്ധമായി തെളിവുകള്‍ സ്ഥാപിച്ച് പ്രതി കടന്നുകളഞ്ഞതാകാമെന്നും പൊലീസ് സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button