Latest NewsBusiness

അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ

മുംബൈ: അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 106 പോയിന്റ് ഉയർന്നു 39381ലും നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 11813ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 529 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 384 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സ്പൈസ് ജെറ്റ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ജെറ്റ് എയര്‍വെയ്സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button