Latest NewsKerala

എ.സി. വില്പന കൂടിയപ്പോൾ വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നു; വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്ത് എ.സി വിൽപ്പന കൂടിയപ്പോൾ വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്ന സ്ഥലങ്ങളിലും വോൾട്ടേജ് ക്ഷാമമുണ്ട്. ഓവർലോഡ് കാരണം ചില ഫീഡറുകളിൽ ചെറിയ വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസം ഏർപ്പെടുത്തേണ്ടി വന്നിരുന്നു. അനുവദനീയമായ 12 ശതമാനത്തിനകത്താണ് ഇപ്പോഴും വോൾട്ടേജ് വ്യത്യാസമെന്നാണ് റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ആവശ്യത്തിന് ലഭിക്കുന്നുണ്ട്. യൂണിറ്റിന് ശരാശരി 4-5 രൂപയാണ് വരുന്നത്.

പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയനുസരിച്ച് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം ക്രമീകരിച്ചിരിക്കുകയാണ്. അതേസമയം വൈദ്യുതോപയോഗം സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോഡ് ഭേദിച്ചു. ഏപ്രിൽ 13-ന് 881.02 ലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button