കാഠ്മണ്ഡു : നേപ്പാളി സാറ്റെന്ന നേപ്പാളിന്‍റെ ആദ്യ ഉപഗ്രഹം നേപ്പാള്‍ വിക്ഷേപിച്ചു. ഇന്നലെ പുര്‍ലച്ചെ അമേരിക്കയിലെ വെര്‍ജീനിയയില്‍ നിന്നായിരുന്നു വിക്ഷേപണം. ജപ്പാനില്‍ ഗവേഷണം നടത്തുന്ന നേപ്പാളി ശാസ്ത്രജ്ഞരായ ആഭാസ് മസ്‌കേ, ഹരിറാം ശ്രേഷ്ഠ എന്നിവരാണ് ഉപഗ്രഹം വികസിപ്പിച്ചത്. 1.3 കിലോ ഭാരം മാത്രമാണ് ഈ കുഞ്ഞന്‍ ഉപഗ്രഹത്തിന് ഉളളത്.
രണ്ടു കോടി രൂപമാത്രമാണ് ചെലവ്. അന്തരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തോട് ബന്ധിപ്പിച്ച ഉപഗ്രഹം ഒരു മാസത്തിനകം ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ എത്തിക്കും.
Post Your Comments