Latest NewsNewsIndia

അജയ് ദേവഗണിനെതിരെ മീടു ആരോപണം ഉന്നയിച്ച് തനുശ്രി ദത്ത

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അജയ് ദേവഗ്ണിനെതിരേ വിമര്‍ശവുമായി ഇന്ത്യയില്‍ മീടു വെളിപ്പെടുത്തലുകള്‍ക്കു തുടക്കമിട്ട നടി തനുശ്രീ ദത്ത. മീടു ആരോപണ വിധേയനായ അലോക്‌നാഥിനൊപ്പം അഭിനയിക്കുന്നതിന്റെ പേരിലാണിത്. ആരോപണം ഉയര്‍ന്ന സമയത്ത് ആരോപണ വിധേയര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന് ദേവ്ഗണ്‍ പറഞ്ഞിരുന്നെന്നും ഇപ്പോള്‍ അദ്ദേഹം ചെയ്തിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും നട്ടെല്ലില്ലാത്ത പ്രവര്‍ത്തിയാണെന്നും ദത്ത ആരോപിച്ചു.

ദേ ദേ പ്യാര്‍ സെ എന്ന പുതിയ ദേവ്ഗണ്‍ ചിത്രത്തില്‍ അലോക്‌നാഥും അഭിനയിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ദത്തയുടെ കുറ്റപ്പെടുത്തല്‍. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് താനോ തന്റെ സിനിമാ നിര്‍മാണ കമ്പനിയോ സഹകരിക്കില്ലെന്ന് മീടു ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതും ദത്ത കുത്തിപ്പൊക്കി. അലോക്‌നാഥിനെ പിന്തുണയ്ക്കുന്നതിലൂടെ ബലാത്സംഗ-പീഡന ആരോപണ വിധേയനായ ഒരാള്‍ക്ക് ബോളിവുഡിലേക്കു തിരിച്ചുവരവിനു ദേവ്ഗണ്‍ വഴിയാരുക്കുകയാണെന്നും ദത്ത കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button