കൊല്‍ക്കത്ത: ബിജെപി നേതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷന് കീഴിൽ സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറാണ് മരിച്ചത്. ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അതേസമയം ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമുള്ള ആരോപണവുമായി ബിജെപി രംഗത്തെത്തി.
Post Your Comments