കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി. കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കെ.പി.സി.സി വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡന്റുമായ കെ സുധാകരന്റെ വിശ്വസ്തന്‍ പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു.കണ്ണൂര്‍ ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് പ്രദീപ് വട്ടിപ്രം.
സി.പി.എം കണ്ണൂര്‍ ജില്ലാകമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ്സ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.കെ. സുധാകരന്റെ അഴിമതി, ബി.ജെ.പി ബന്ധം എന്നിവയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു. ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിലടക്കം സുധാകരന്റെ അഴിമതി പുറത്തുവിട്ടതിന് തനിക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്ന് പ്രദീപ് പറഞ്ഞു.
ജയിച്ചാല്‍ കെ. സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും കേന്ദ്ര സഹമന്ത്രിയാക്കാമെന്ന് അമിത് ഷായുമായി ധാരണയുണ്ടെന്നും പ്രദീപ് ആരോപിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് 01:30നു സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രദീപ് തന്റെ തീരുമാനം അറിയിച്ചത്.
Post Your Comments