കൊല്ലം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്കുന്ന പൊതിച്ചോറിന്റെ വിതരണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. തെരഞ്ഞെടുപ്പ് ചിഹ്നമുളള ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും കാണിച്ച് യുഡിഎഫ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
രണ്ടുവര്‍ഷം മുമ്പ് തന്നെ ഭക്ഷണം വിതരണം ആരംഭിച്ചുവെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ഇത് കമ്മീഷന് അംഗീകരിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ടും ഇത് സാക്ഷ്യപ്പെടുത്തി. എന്നാൽ തെരഞ്ഞെടുപ്പ് ചിഹ്നമുളളതൊന്നും ഭക്ഷണവിതരണ സമയത്ത് ഉപയോഗിക്കരുതെന്ന് കലക്ടര്‍ നിര്‍ദേശം നല്കി.
Post Your Comments