കൊളംബോ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ ദിമുത് കരുണരത്നെ നയിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നായകനായിരുന്ന ലസിത് മലിംഗക്ക് പകരമാണ് കരുണരത്നെയെ നായകനായി തെരഞ്ഞെടുത്തത്.
ലോകകപ്പിനുള്ള 15 അംഗ ടീമിനെ ശ്രീലങ്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ലോകകപ്പ് നടക്കുന്നത്.ലങ്കക്കായി 17 ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള 30കാരനായ കരുണരത്നെ കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് അവസാനം ഏകദിനങ്ങളില്‍ കളിച്ചത്. 17 ഏകദിനങ്ങളില്‍ 16 റണ്‍സ് മാത്രം ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് കരുണരത്നെയും സമ്പാദ്യം.
അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി ചരിത്രം രചിച്ച ലങ്കന്‍ ടീമിന് കരുത്തായത് കരുണരത്നെയുടെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം കരുണരത്നെക്ക് ഐസിസിയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ടീമിലും ഇടം നേടിക്കൊടുത്തിരുന്നു.
Post Your Comments