വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാതെ എതിര്‍സ്ഥാനാര്‍ത്ഥിക്ക് നല്‍കിയാല്‍ ഇലക്ട്രിക് ഷോക്ക് നേരിടേണ്ടിവരുമന്ന് ഛത്തീസ് ഗഡ് മന്ത്രി. വോട്ടര്‍മാരെ പിടികൂടി ഷോക്കേല്‍പ്പിക്കുമെന്നല്ല കോണ്‍ഗ്രസ് മന്ത്രിയായ കവാസി ലാക്മാ ഉദ്ദേശിച്ചത്. പകരം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുടേതല്ലാത്ത ചിഹ്നത്തില്‍ ബട്ടണുകള്‍ അമര്‍ത്തിയാല്‍ ഷോക്കടിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
എന്തായാലും വിവാദ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബീരേഷ് താക്കൂറിന് വോട്ട് നല്‍കാന്‍ ഒന്നാം ബട്ടണില്‍ അമര്‍ത്തണമെന്നും രണ്ടാമത്തെയും മൂന്നാമത്തെയും ബട്ടണുകളില്‍ അമര്‍ത്തിയാല്‍ ഷോക്ക് നേരിടേണ്ടി വരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. കാന്‍കര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ബീരേഷ് താക്കൂര്‍. ഏപ്രില്‍ 23 നാണ് ഇവിടെ വോട്ടെടുപ്പ്.
Post Your Comments