NewsIndia

ബംഗാളില്‍ തൃണമൂല്‍ ആക്രമണം; സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

 

ബംഗാള്‍: തൃണമൂല്‍ ക്രിമിനലുകളുടെ ആക്രമണത്തില്‍ ബംഗാളില്‍ വീണ്ടുമൊരു സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദക്ഷിണ പര്‍ഗാനാസിലെ അജയ് മൊണ്ടാലെന്ന പ്രവര്‍ത്തകനാണ് ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച നടക്കാനിരിക്കെ വ്യാപക ആക്രമങ്ങളാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്തൊട്ടാകെ അഴിച്ചുവിടുന്നത്. കൊലനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

നേരത്തെ ബംഗാളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഉത്തര ബംഗാള്‍ മണ്ഡലങ്ങളായ കൂച്ച്ബിഹാര്‍, അലിപ്പൂര്‍ദാര്‍ എന്നിവിടങ്ങളില്‍ തൃണമൂല്‍ വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. കൂച്ച് ബിഹാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഗോബിന്ദ റായിയെ തൃണമൂല്‍ ഗുണ്ടകള്‍ തടഞ്ഞ് കാറ് തല്ലിത്തകര്‍ത്തു. മതാഡംഗ ഏരിയയിലെ 238ാം നമ്പര്‍ ബൂത്തിന് സമീപമാണ് അക്രമം നടന്നത്. വന്‍തോതില്‍ കള്ളവോട്ടും ബൂത്ത് കൈയ്യേറ്റവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയതായിരുന്നു റായി. ആക്രമത്തില്‍ റായിയുടെ സഹായിക്ക് പരിക്ക് പറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button