ഓണ്‍ലൈന്‍ ലോകത്ത് അതിവേഗം പ്രചരിച്ച ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ നിയന്ത്രണം വന്നിരിക്കുന്നു..നല്ലൊരു തുടക്കമായാണ് പലരും ഇതിനെ കാണുന്നത്. കുറഞ്ഞ സമയം കൊണ്ട് ടിക് ടോക്ക് കുടുംബബന്ധങ്ങളെ തകര്‍ത്തിരിക്കുന്നു. വീട്ടമ്മമാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ടിക്ക് ടോക്കിന് അടിമപ്പെട്ട് ചതിക്കുഴികളില്‍ വീണത്. ഇതോടെ ടിക് ടോക്കിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ടിക് ടോക്കിന് നിയന്ത്രണം കൊണ്ടുവരാന്‍ ഇന്ത്യ രംഗത്തുവന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഗൂഗിള്‍, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിങ് ട്രന്റ് സമൂഹത്തിന് തന്നെ ഭീഷണിയാകാന്‍ തുടങ്ങിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ വര്‍ഷത്തെ ടിക് ടോക് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും സ്‌നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികള്‍ പോലും രാപ്പകല്‍ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധര്‍ ഗവേഷണം പോലും നടത്തി. വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അര്‍ധ സെക്‌സ് വിഡിയോകള്‍ ടിക് ടോകിലെ ട്രന്റിങ് ആയിരുന്നു.
ലൈക്കും ഫോളവേഴ്‌സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്‌നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇന്ത്യയിലും കുത്തനെ കൂടി. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്‌സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയായി. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളിലും യുട്യൂബ്, ഫെയ്‌സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്‌സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്‌സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്‌സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത സെക്‌സി വിഡിയോകള്‍ ഉള്‍പ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവര്‍ വരെയുണ്ട്.
തമാശകള്‍, സ്‌കിറ്റുകള്‍, നഗ്‌നത, നിയോ-നാസി, കരോക്കെ വിഡിയോകള്‍, പാട്ടുകള്‍ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. ഭൂരിഭാഗം വിഡിയോകളിലും കുഞ്ഞു കുട്ടികളാണ്. പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്. ടിക് ടോകിലെ വിഡിയോകള്‍ കാരണം കുടുംബം തകര്‍ന്നവരും ബന്ധുക്കള്‍ കൈവിട്ടരും അടുത്ത സുഹൃത്തുകളെ നഷ്ടപ്പെട്ടവരും നിരവധിയാണ്. ടിക് ടോക്കിലെ ചില സെക്‌സി വിഡിയോകള്‍ പലരെയും വേട്ടയാടി ജീവിതം തന്നെ തകര്‍ത്തിട്ടുണ്ട്, ഇതിനിയും തുടര്‍ന്നേക്കാം. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. നിയന്ത്രണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിന്നണിയില്‍ നടക്കുന്ന പല സംഭവങ്ങളും കമ്പനി അധികൃതര്‍ അറിയുന്നു പോലുമില്ല.
Post Your Comments