യു.എ.ഇയില്‍ ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകള്‍ നിരോധിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന സിഗററ്റുകളില്‍ മൂന്നിലൊന്ന് മുദ്രയില്ലാത്തതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രത്യേക ഉപകരങ്ങള്‍ ഉപയോഗിച്ച് വായിക്കാവുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുതാണ്
മുദ്ര. അതിര്‍ത്തി കസ്റ്റംസുകളിലും വിപണിയിലും നടത്തുന്ന പരിശോധനകള്‍ ഇതുവഴി കൂടുതല്‍ സുഗമമാകും. മുദ്ര ഏര്‍പ്പെടുത്തുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
മേയ് ഒന്നുമുതല്‍ ഇത്തരം സിഗരറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് അനധികൃതമായിരിക്കുമെന്ന് ഫെഡറല്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. യു.എ.ഇയില്‍ ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ സിഗററ്റുകള്‍ക്ക് നിയമം ബാധകമാണ്. ആരോഗ്യ രംഗത്തുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുകവലി താല്‍പര്യം ആളുകളില്‍ കുറച്ചുകൊണ്ടുവരുന്നതിനായി വിവിധതരം പരിപാടികള്‍ നടപ്പിലാക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. പുകവലി ഉല്‍പന്നങ്ങള്‍ക്ക്
നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയതും ഗുണപരമായ മാറ്റം രൂപെപ്പടുത്തിയെന്നാണ് ധികൃതരുടെ വിലയിരുത്തല്‍
Post Your Comments