പെന്റഗണ്‍ : ഭൂമിയ്ക്ക് നേരെ വരുന്ന ഗുരുതര ഭീഷണിയെ കുറിച്ച് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ് . ബഹിരാകാശത്തു സഞ്ചരിക്കുന്ന മനുഷ്യനിമിത ഉപഗ്രഹങ്ങളുടെ അവിശിഷ്ടങ്ങള്‍ തീര്‍ക്കുന്ന വലയം ഭൂമിക്ക് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അമേരിക്കന്‍ സേന മുന്നരിയിപ്പ് നല്‍കി. പത്തു വര്‍ഷം മുന്‍പ് വിക്ഷേപിച്ച അറ്റ്ലസ് വി സെന്റൊര്‍ റോക്കറ്റിന്റെ മുകള്‍ ഭാഗം ബഹിരാകാശത്ത് ചീറിപ്പാഞ്ഞു നടക്കുന്നതിന്റെ വിഡിയോ പുറത്തു വന്നതിനു ശേഷമാണ് അവര്‍ ഈ മുന്നറിയിപ്പു നല്‍കിയത്. ഡെയ്മോസ് സ്‌കൈ സര്‍വെ (Deimos Sky Survey) നടത്തിയ കണ്ടെത്തലുകളുടെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം 1 അടിയിലേറെ വലുപ്പമുള്ള 40 മുതല്‍ 60 കഷ്ണങ്ങള്‍ വരെ ബഹിരാകാശത്തുണ്ട്.
അതേസമയം, അമേരിക്കയുടെ ഒരു ഉന്നത സൈനികോദ്യോഗസ്ഥന്‍ പറഞ്ഞത് ബഹിരാകാശത്ത് ഭൂമിക്കുണ്ടാകാവുന്ന പ്രധാന ഭീഷണി മനുഷ്യ പര്യവേക്ഷണത്തില്‍ ഉപേക്ഷിക്കേണ്ടിവന്ന ‘ആക്രി’ സാധനങ്ങള്‍ ആയിരിക്കാമെന്നാണ്. അമേരിക്കന്‍ വ്യോമസേന ജനറല്‍ ജോണ്‍ ഹൈറ്റണ്‍ പറയുന്നത് ഭൂമിയെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ സാരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇത് ഗൗരവത്തിലെടുക്കണമെന്നുമാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിലാണ് സമീപകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു സ്പെയ്സ് ഫോഴ്സ് (ബഹിരാകാശ സേന) രൂപീകരിക്കുന്ന കാര്യം പറഞ്ഞത്.
ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ പെരുകാനുള്ള സാധ്യത കൂടുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സാറ്റലൈറ്റുകളും മറ്റും കൂടുതല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ നടത്തിയ ആന്റി-സാറ്റലൈറ്റ് പരീക്ഷണമാണ് ഈ പ്രശ്നം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയിരിക്കുന്നതെന്നാണ് നിഗമനം.
Post Your Comments