ലണ്ടന്‍: ഏകദിന ലോകകപ്പിനുള്ള 15 അംഗ സാധ്യതാ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടീമില്‍ ഇടം നേടുമെന്ന് കരുതപ്പെട്ടിരുന്ന വിന്‍ഡീസ് വംശജന്‍ ജോഫ്ര ആര്‍ച്ചറിനെ ഒഴിവാക്കിയാണ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ക്കൊപ്പം സ്പിന്‍ വിഭാഗത്തില്‍ ജോ ഡെന്‍ലിയെ ഉള്‍പ്പെടുത്തിയതു മാത്രമാണ് അപ്രതീക്ഷിത തീരുമാനം. ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ലോകകപ്പ് ടീമിലെ 15 പേരെക്കൂടാതെ ജോഫ്ര ആര്‍ച്ചറിനെയും ക്രിസ് ജോര്‍ദാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് സാധ്യതാ ടീം മാത്രമാണ്ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ആര്‍ച്ചറിനും ജോര്‍ദാനും ലോകകപ്പ് ടീമില്‍ ഇടം നേടാനാകും.
മേയ് 19നാണ് ടൂര്‍ണമെന്റ് അവസാനിക്കുക. 15 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ഐപിഎല്ലില്‍ കളിക്കുന്ന ലോകകപ്പ് ടീം അംഗങ്ങള്‍ ഏപ്രില്‍ 26നു മുന്നോടിയായി ഇംഗ്ലണ്ടില്‍ തിരിച്ചെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു
ഇംഗ്ലണ്ടിന്റെ 15 അംഗ സാധ്യതാ ടീം-ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ടോം കറന്‍, ജോ ഡെന്‍ലി, അലക്‌സ് ഹെയ്ല്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയി, ബെന്‍ സ്റ്റോക്‌സ്, ഡേവ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്
Post Your Comments