നാവികസേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണു. ‘ചേതക്’ ഹെലികോപ്റ്ററാണ് കടലില്‍ പതിച്ചതെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ എ.എന്‍.ഐയോട് വെളിപ്പെടുത്തി. യന്ത്രത്തകരാറാണ് ഹെലികോപ്റ്റര്‍ കടലില്‍ പതിക്കാന്‍ കാരണമെന്ന് ഇവര്‍ സംശയിക്കുന്നു. അതേസമയം ഹെലികോപ്ടറിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥരെ തക്കസമയത്ത് ഇജെക്ട് ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഒരു ഇന്ത്യന്‍ നാവിക കപ്പലിന്റെ ഭാഗമായിരുന്നു കടലില്‍ പതിച്ച ഹെലികോപ്റ്റര്‍. കപ്പലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഏറെ നാളായി അറേബ്യന്‍ കടലില്‍ ഹെലികോപ്റ്റര്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഹെലികോപ്ടറിന് സംഭവിച്ച തകരാറെന്തെന്ന് വിലയിരുത്താന്‍ നാവികസേന അന്വേഷണ സംഘത്തെ നിയോഗിച്ചു.
Post Your Comments