Business

പണപ്പെരുപ്പത്തില്‍ വന്‍ വര്‍ധന

മുംബൈ: മൊത്ത വില്‍പ്പന വില സൂചികയെ അടിസ്ഥാനമാക്കിയുളള ഇന്ത്യയുടെ പണപ്പെരുപ്പത്തില്‍ വന്‍ വര്‍ധന. പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്.

2.93 ശതമാനമായിരുന്നു ഫെബ്രുവരിയില്‍ മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം . ഇത് തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ഡബ്യൂപിഐ പണപ്പെരുപ്പം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 2.74 ശതമാനമായിരുന്നു.

ഭക്ഷ്യവിലക്കയറ്റം രൂക്ഷമായതം പച്ചക്കറിയുടെ വില ഉയര്‍ന്നതുമാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പണപ്പെരുപ്പത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button