ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സലോണ സെമിയിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബാഴ്സ വിജയതീരത്തെത്തിയത്.
കളി ആരംഭിച്ചത് യുണൈറ്റഡിന്റെ മുന്നേറ്റത്തോടെയാണെങ്കിലും മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മെസി ബാഴ്സയെ മുന്നിലെത്തിച്ചു. യുണൈറ്റഡ് താരം ആഷ്ലി യംഗിന്റെ കാലില്‍നിന്നു റാഞ്ചിയ പന്ത് മെസി വലയില്‍ എത്തിക്കുകയായിരുന്നു. നാലു മിനിറ്റിനുശേഷം മെസി വീണ്ടും ലക്ഷ്യം കണ്ടു. മെസിയുടെ ബോക്സിനു പുറത്തുനിന്നുള്ള ദുര്‍ബല ഷോട്ട് പിടിക്കാന്‍ യുണൈറ്റഡിന്റെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡി ഗിയക്ക് കഴിഞ്ഞില്ല.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോയുടെ ഗോള്‍ കൂടി പിറന്നതോടെ യുണൈറ്റഡിന്റെ പതനം പൂര്‍ത്തിയായി. ബോക്സിനു പുറത്തുനിന്ന് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് കുട്ടീഞ്ഞോ വല കുലുക്കിയത്
മറ്റൊരു മത്സരത്തില്‍ അയാക്‌സിന് മുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിന് അടിതെറ്റുകയായിരുന്നു. രണ്ടാംപാദ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോയുടെ ഗോളിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു ഇറ്റാലിയന്‍ വമ്പന്‍മാരുടെ തകര്‍ച്ച. 28 ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോ വല കുലുക്കിയത്.
മറ്റൊരു മത്സരത്തില്‍ അയാക്‌സിന് മുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിന് അടിതെറ്റി. രണ്ടാംപാദ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോയുടെ ഗോളിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു ഇറ്റാലിയന്‍ വമ്പന്‍മാരുടെ തകര്‍ച്ച. 28 ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോ വല കുലുക്കിയത്.
എന്നാല്‍ പതറാതെ കളിച്ച അയാക്‌സിനായി 34 ാം മിനിട്ടില്‍ വാന്‍ ഡേ ബീക്കും 67 ാം മിനിട്ടില്‍ ഡീ ലൈറ്റും വലകുലിക്കിയതോടെ അട്ടിമറി പൂര്‍ത്തിയായി. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിലാവുകയായിരുന്നു.
Post Your Comments