അത്ലറ്റികോ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ ഗോളി യാന്‍ ഒബ്ലാക് ഇനി 2023 വരെ മാഡ്രിഡില്‍ തുടരും. ക്ലബ്ബ്മായുള്ള കരാര്‍ പുതുക്കിയത് പ്രകാരമാണിത്. 26 വയസുകാരനായ താരം 2014 ലാണ് അത്ലറ്റികോയില് എത്തുന്നത്.
അത്ലറ്റികോയില് എത്തിയ ശേഷം തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. അത്ലറ്റികോക്ക് വേണ്ടി ഇതുവരെ 203 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ 115 ക്ലീന്‍ ഷീറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്ലബിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടാനും താരത്തിനായി. സ്ലോവേനിയയുടെ ദേശീയ ടീം അംഗമാണ് ഒബ്ലാക്.
Post Your Comments