മഹാരാഷ്ട്ര: കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിനെ രാജ്യത്ത് നിന്ന് പറിച്ചെടുക്കാന്‍ ആരെയും ബിജെപിയുടെ കൊക്കിന് ജീവനുളളടത്തോളം കാലം അനുവദിക്കില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷ പറഞ്ഞു. കാശ്മീരിന് രണ്ട് പ്രധാനമന്ത്രി വേണമെന്നുളള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില്‍ നിന്ന് പറിച്ചെടുക്കാന്‍ ഏത് വിരുദ്ധ ശക്തിക്കും സാധിക്കില്ലെന്നും, .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്നും ബാലാക്കോട്ടിലെ വ്യോമാക്രമണത്തിലൂടെ ജവാന്മാരുടെ മരണത്തിന് നമ്മള്‍ പകരം വീട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ശിവജിയുടെ നാടാണ്, അതിന്റെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ്’.
മോദി വീണ്ടും ഇന്ത്യയുടെ ജനതയുടെ പ്രധാനമന്ത്രിയാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നതെന്നും ആ സ്വരമാണ് രാജ്യത്ത് നിന്ന് ഉയര്‍ന്ന് കേല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments