കുവൈത്തില്‍നിന്നെത്തി പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉംറ സംഘത്തിന്റെ മടക്കയാത്ര അനിശ്ചിതത്വത്തില്‍. ഇരുപത്തി ഒന്ന് മലയാളികളടക്കം മുപ്പത്തി മൂന്നു ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈത്തില്‍ നിന്ന് ബസ് മാര്‍ഗം ഈ മാസം 4 നാണു സംഘം മക്കയിലെത്തിയത്.കഴിഞ്ഞ ശനിയാഴ്ച കുവൈത്തില്‍ തിരിച്ചെത്തേണ്ടവരായിരുന്നു ഇവരെല്ലാം. മിക്കവരും ചുരുങ്ങിയ ദിവസം അവധിയെടുത്ത് വന്നവരാണ്. ജോലിയില്‍ തിരികെ പ്രവേശിക്കേണ്ട തീയതിയും അവസാനിച്ചു. അതിന് കഴിയാത്ത സാഹചര്യത്തില്‍ അനന്തര ഫലം എന്താകുമെന്ന് ആശങ്കയും നില നില്‍ക്കുന്നു.
സ്ത്രീകളും കുട്ടികളുമടക്കം 33 ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ഇവരില്‍ 21 പേര്‍ മലയാളികളുമാണ്. ഒരു വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇതിനകം ഇവര്‍ക്കു ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇഷ്യു ചെയ്തു. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ടില്‍ കുവൈത്ത് എംബസി സ്റ്റാമ്പ് ചെയ്താല്‍ മാത്രമെ ഇവര്‍ക്ക് മടങ്ങാനാവൂ നടപടികള്‍ വേഗത്തില്‍ ആക്കണം എന്നാണു ഇവരുടെ ആവശ്യം. ഇനി മദീന സന്ദര്‍ശനം നടക്കുമോ എന്നതാണ് സംശയം. ഇന്ത്യന്‍ കോണ്‍സുലെറ്റും സന്നദ്ധപ്രവര്‍ത്തകരും എല്ലാകാര്യങ്ങള്‍ക്കും കൂടെയുണ്ട്. ഇവരെല്ലാം മക്കയിലെ താമസസ്ഥലത്ത് തന്നെ കഴിയുകയാണ്. കൈവശമുണ്ടായിരുന്ന പണമെല്ലാം തീര്‍ന്ന അവസ്ഥയിലാണ് പലരും. ചിലദിവസങ്ങളില്‍ ഉംറ ഏജന്‍സിയുടെ ആളുകള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.
Post Your Comments