സൂര്യപ്രകാശത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ ആണ് നമ്മള്‍ പ്രധാനായും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ ഫാഷന്‍ലോകത്ത് ശ്രദ്ധിക്കപ്പെടാനും സണ്‍ഗ്ലാസുകള്‍ വലിയൊരു പങ്ക് വഹിക്കുന്നു. എന്നാല്‍ സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്‌ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം…
സാധാരണ ഒരു കണ്ണട വാങ്ങുന്ന അതേ ശ്രദ്ധയോടുകൂടി തന്നെ വേണം സണ്‍ഗ്ലാസുകള്‍ വാങ്ങാനും. മുഖത്തിന്റെ ആകൃതിക്ക് ചേര്‍ന്നതും നിങ്ങള്‍ക്ക് അനുയോജ്യമായ നിറത്തിലുമുള്ളതുമായ സണ്‍ഗ്ലാസുകള്‍ വേണം തെരെഞ്ഞെടുക്കാന്‍.
ഏവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍: ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഒരു പോലെ ചേരുന്ന സണ്‍ഗ്ലാസാണ് ഏവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍ അതിനാല്‍ തന്നെ ഒരൊറ്റ സണ്‍ഗ്ലാസ് തന്നെ പല സ്വഭാവമുള്ള വസ്ത്രത്തിനൊപ്പം ധരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
വെയ്ഫാറര്‍ : ദീര്‍ഘവൃത്താകൃതിയില്‍ മുഖമുള്ളവര്‍ക്കും, വട്ടമുഖമുള്ളവര്‍ക്കും യോജിക്കുന്നത് വെയ്ഫാറന്‍ സണ്‍ഗ്ലാസുകളാണ്. കാഷ്വല്‍വസ്ത്രങ്ങള്‍ക്കൊപ്പവും പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍ക്കൊപ്പവും യോജിക്കുന്നവയാണ് വെയ്ഫാറന്‍ സണ്‍ഗ്ലാസുകള്‍.
റിഫ്ളക്ടര്‍ : ദീര്‍ഘവൃത്താകൃതിയിലുള്ളത് മുതല്‍ ബഹുകോണായത് വരെ പലതരത്തിലുള്ള റിഫ്ളക്ടര്‍ സണ്‍ഗ്ലാസുകള്‍ ഇപ്പോള്‍ തരംഗമാണ്. ബീച്ചിലും പാര്‍ട്ടിയിലുമെല്ലാം ധരിക്കാന്‍ ഏറ്റവും നല്ലതാണ് ഇവ.
കാറ്റ്സ് ഐ : കാറ്റ്‌സ് ഐ സണ്‍ഗ്ലാസുകളാണ് ഇപ്പോഴത്തെ ഏറ്റവും ട്രെന്‍ഡിയായ സണ്‍ഗ്ലാസുകള്‍ ഇത് പ്രധാനമായും ഗ്ലാസ്സായിട്ടാണ് വരുന്നത്. ഇവ ഏത് തരം കണ്ണടകളുമായും യോജിക്കും.
ആനിമല്‍ പ്രിന്റ് റിം : ആനിമല്‍ പ്രിന്റുള്ള റിമ്മുകളാണ് ഇപ്പോള്‍ തരംഗം.
റൗണ്ടഡ് : റൗണ്ടഡ് അഥവാ വട്ടത്തിലുള്ള സണ്‍ഗ്ലാസുകള്‍ പൊതുവെ അറിയപ്പെടുന്നത്ജോണ്‍ലിനന്‍ ഫ്രെയിം, ഹാരി പോട്ടര്‍ ഫ്രെയിം തുടങ്ങിയ പേരുകളിലാണ്. ഇവ സണ്‍ഗ്ലാസുകളിലെ ഏറ്റവും ജനകീയമായ മോഡലുകളില്‍ ഒന്നാണ്. ഇതും നിങ്ങളുടെ സണ്‍ഗ്ലാസ്സ് കളക്ഷനില്‍ തീര്‍ച്ചയായും ഉണ്ടാവേണ്ട മോഡലാണ്.
Post Your Comments