Latest NewsIndia

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം. എന്‍ ഡി തിവാരി തന്‍റെ പിതാവാണെന്ന് സ്ഥാപിക്കുന്നതിനായി രോഹിത് നടത്തിയ നിയമ പോരാട്ടം രാജ്യ ശ്രദ്ധ നേടിയിരുന്നു.

പിതാവാണെന്ന് തെളിയിക്കാന്‍ രോഹിത് ഹെെക്കോടതിയെ വരെ സമീപിച്ചിരുന്നു, തുടര്‍ന്ന് നടത്തിയ ഡിഎന്‍ എ പരിശോധനയില്‍ തിവാരി തന്നെയാണ് രോഹിതിന്‍റെ പിതാവ് എന്ന് തെളിഞ്ഞു. തുടര്‍ന്ന് തിവാരി രോഹിത്തിനെ മകനായി അംഗീകരിക്കുകയും രോഹിതിന്‍റെ അമ്മയായ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ന്‍ ഡി തിവാരി 2018 ലാണ് അന്തരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button