ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് മാറ്റത്തിന് വേണ്ടിയാണെന്നും പ്രിയങ്ക തന്നില്ഡ അര്‍പ്പിമായ ചുമതല ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും ആയതിനാല്‍ തന്നെ ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ പ്രിയങ്ക തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര അറിയിച്ചു. ഈ കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നുമാണ് വദ്ര കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധിയിപ്പോള്‍. മോദിക്കെതിരെ പ്രിയങ്കയെ മല്‍സരിപ്പിക്കുന്നത് ഫലപ്രദമാണെന്നാണ് കോണ്‍ഗ്രസിന്‍റെയും കണക്ക് കൂട്ടല്‍. അതേ സമയം നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘വാരാണസിയില്‍ നിന്നാലെന്താ’ എന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments