
കൊച്ചി: ഒരു കുഞ്ഞുജീവന്‍ രക്ഷിക്കുന്നതിനായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് 450 കിലോമീറ്റര്‍ ദൂരം വെറും നാലര മണിക്കൂര്‍ കൊണ്ട് എത്തിച്ച ഹസന് നാടിന്റെ നാനാഭാഗത്തു നിന്നും അഭിന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഇപ്പോള്‍ ഹസന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത് നടന്‍ നിവിന്‍ പോളിയാണ്. ഹസന്‍ എന്റെ ഹീറോയാണെന്നായിരുന്നു നടന്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചത്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട് എന്നാണ് നിവിന്‍ പോളി കുറിച്ചത്.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിച്ചത് ആംബുലന്‍സിന്റെ വളയം പിടിച്ച ഹസന്‍ ദേളിയിലാണ്. നാലര മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. ഇപ്പോളിതാ സമൂഹമാധ്യമങ്ങളില്‍ ഹസന്‍ ഹീറോയായിക്കഴിഞ്ഞു. നിരവധി പേരാണ് ഹസ്സനെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്.
Post Your Comments