അയര്‍ലന്‍ഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ഐക്യദാര്‍ഢ്യ സന്ദേശവുമായി അയര്‍ലന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി അന്താരാഷ്ട്ര സെക്രട്ടറി ഗെറി ഗ്രൈന്ജര്. ഇന്ത്യയില്‍ മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിലയില്‍ വര്‍ഗീയത വളര്‍ന്നുവരുന്ന സമയത്താണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നീതിന്യായ വകുപ്പുകളിലെ അനാവശ്യ ഇടപെടലുകള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം, കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുന്നു, വിദ്യാഭ്യാസ മേഖലയിന്മേലുള്ള കടന്നുകയറ്റങ്ങള്‍, സ്ത്രീകള്‍ക്ക് എതിരായ ആക്രമങ്ങള്‍, ദളിതര്‍ക്കും, മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍, എല്ലാം രാജ്യത്തിന്റെ ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഗെറി ഗ്രൈന്ജര് പറഞ്ഞു.
രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാം കച്ചവട താല്പര്യങ്ങളോടുകൂടി കാണുന്നതുമൂലം സാധാരണക്കാരന്റെ ജീവിതത്തിന് സുരക്ഷിതത്വം ഇല്ലാതാവുകയാണ്. തൊഴില്‍ രംഗത്ത് നിലനില്‍ക്കുന്ന വേതനമില്ലായ്മ. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, ഉള്‍പ്പടെയുള്ള അരാചകത്വം, പൊതുമേഖലകളുള്പ്പടെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം, തൊഴിലാളി സംഘടനകളെയും, പ്രതിപക്ഷ പാര്‍ട്ടികളെയുമൊക്കെ അപ്പാടെ അവഗണിച്ച്, ജനാധിപത്യ വിരുദ്ധ നിലപാടുകളെടുത്ത് ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യുന്ന രീതിയിലേക്ക് ഭരണം മാറി.
ഈ സാഹചര്യത്തില്‍ രാജ്യത്തു സിപിഐ എം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശക്തി പകരുന്നതിനു ഈ തെരഞ്ഞെടുപ്പ് കരുത്തുപകരട്ടെയെന്നും ഇടതുപക്ഷ ഐക്യം ശക്തമാകട്ടെയെന്നും അയര്‍ലന്‍ഡ് വര്‍ക്കിങ് പാര്‍ട്ടി അന്താരാഷ്ട്ര സെക്രട്ടറി ഗെറി ഗ്രൈന്ജര് ആശംസിച്ചു
Post Your Comments