അബുദാബി: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകളുടെ മേല്‍ പിടിമുറുക്കി യുഎഇ മുനിസിപ്പാലിറ്റി. സ്ത്രീകള്‍ക്ക് മാത്രമായുളള പാര്‍ലറുകളില്‍ പുരുഷന്‍മാരെ നിയമിക്കുകയോ മറിച്ചോ നിയമിക്കുകയാണെങ്കില്‍ 5000 ദിര്‍ഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഇറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതേ സമയം അനുവാദമില്ലാതെ ക്യാമറകളും പാര്‍ലറുകളില്‍ സ്ഥാപിക്കാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശമുണ്ട്. പുരുഷന്മാര്‍ക്കും സ്തീകള്‍ക്കുമായുളള പാര്‍ലറുകള്‍ ആണെങ്കില്‍ പാര്‍ലറുകളിലേക്ക് പ്രവേശിക്കുന്നതിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായ വ്യത്യസ്ത കവാടങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
അതുമാത്രമല്ല സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ പാര്‍ലറുകളില്‍ പ്രവേശനം നല്‍കണമെന്നും വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ ആചാരങ്ങള്‍ക്കും മറ്റും കോട്ടം തട്ടാത്ത വിധമാകാണം മസാജ് പാര്‍ലറുകളുടെ പരസ്യങ്ങളെന്നും യുഎഇ മുനിസിപ്പാലിറ്റി അറിയിക്കുന്നു. വൃത്തിയുളള അന്തരീക്ഷത്തിലുളളതായിരിക്കണം പാര്‍ലറെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Post Your Comments