![](/wp-content/uploads/2019/04/accident-3.jpg)
കാസര്‍കോട്: കാര്‍ സ്‌കൂട്ടറിലിടിച്ച് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരം അഹ്റാസ് (22) ആണ് മരിച്ചത്. ദിശതെറ്റിച്ച് വന്ന ഐ 20 കാറാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റോഡിലേക്ക് തലയിടിച്ച് വീണ അഹ്റാസ് തല പൊട്ടി തല്‍ക്ഷണം മരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ക്രിക്കറ്റ് താരമായിരുന്ന അഹ്റാസ് ചെമ്മനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം. ഗള്‍ഫിലേക്ക് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അഹ്റാസ് ദിവസങ്ങള്‍ക്ക് മുമ്പാണ് മടങ്ങിയെത്തിയത്.
Post Your Comments