ഇന്ന് ലോകത്ത് സ്ത്രീ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് സ്തനാര്‍ബുദം. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണിത്. മുന്‍കരുതലെടുത്താല്‍ ഇതു തടയാനാവും.
ലോകത്ത് ഓരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീക്ക് എന്ന നിലയില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ട്. അതുപോലെ ഓരോ പന്ത്രണ്ടു മിനിറ്റിലും ഒരു സ്ത്രീ സ്തനാര്‍ബുദം മൂലം മരണമടയുന്നുമുണ്ട്. രോഗകാരണം ജീവിതചര്യ മുതല്‍ പാരമ്പര്യം വരെ പലതുമാവാമെന്ന് ശാസ്ത്രം പറയുന്നു. എങ്കില്‍പ്പോലും പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവ രോഗകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. ചില ആഹാരങ്ങള്‍ ശീലമാക്കിയാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാമെന്ന് ഗവേഷകര്‍ പറയുന്നു അത്തരം ചില ആഹാരങ്ങളെ പരിചയപ്പെടാം.
മഷ്റൂം – വൈറ്റമിന്‍ ഡിയുടെ കലവറയാണ് മഷ്റൂം. ഇത് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് ക്രമപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുകയും ചെയ്യും.
നട്‌സ് – ഹെല്‍ത്തി ഫാറ്റ്‌സ് അടങ്ങിയതാണ് നട്‌സ്. ഇത് അനിയന്ത്രിതകോശവളര്‍ച്ച തടയും.
ഒലീവ് എണ്ണ- പോഷകസമ്പന്നമാണ് ഒലീവ് എണ്ണ. ബ്രെസ്റ്റ് കാന്‍സര്‍ തടയാന്‍ ഇതിനു കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചതാണ്.
ഫാറ്റി ഫിഷ് – സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇത് പലതരം കാന്‍സര്‍ തടയാന്‍ സഹായിക്കും.
സ്വീറ്റ് പൊട്ടറ്റോ, തക്കാളി – ബീറ്റ കരോട്ടീന്‍ അടങ്ങിയതാണ് സ്വീറ്റ് പൊട്ടറ്റോ. ഇത് ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും അതുപോലെ തക്കാളിയിലെ ലൈക്കോപീന്‍ ആന്റി ഓക്‌സിഡന്റുകള്‍ അനിയന്ത്രിതകോശവളര്‍ച്ച തടയും.
ബെറി – പലതരം ബെറികള്‍ കഴിക്കുമ്പോള്‍ ഓര്‍ക്കുക, ആന്റി ഓക്‌സിഡന്റിന്റെ കലവറയാണിത്
മഞ്ഞള്‍ – മഞ്ഞളിന്റെ കാന്‍സര്‍ പ്രതിരോധശക്തിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. കഴിയുന്നത്ര മഞ്ഞള്‍ അതിനാല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
Post Your Comments