ധാക്ക: ലോകകപ്പിനുള്ള 15 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു.മഷ്റഫെ മൊര്‍ത്താസയാണ് ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കുക.
ഷാക്കിബ് അല്‍ ഹസനെ ഉപനായകനാക്കിയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചുത്. വിരലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരായ പരമ്പര ഓള്‍റൗണ്ടറായ ഷാക്കിബിന് നഷ്ടമായിരുന്നു.
മോമിനുല്‍ ഹഖിന് അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്ത് ഇമ്രുല്‍ കയീസിനെ മറികടന്ന് ലിറ്റണ്‍ ദാസ് ഇടംപിടിച്ചു. ന്യൂസീലന്‍ഡ് പരമ്പരയില്‍ മോശം ഫോമിലായിരുന്നെങ്കിലും ലിറ്റണ്‍ ദാസില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ഏഷ്യകപ്പില്‍ കളിച്ച 23കാരന്‍ മൊസദേക്ക് ഹൊസൈന്‍ ഇടംപിടിച്ചതാണ് സര്‍പ്രൈസ്.
സൗമ്യ സര്‍ക്കാര്‍, മുഷ്ഫീഖുര്‍ റഹീം,തമീം ഇക്ബാല്‍, മഹ്മുദുള്ള, സാബിര്‍ റഹ്മാന്‍ മുസ്താഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചത് ആദ്യ ലോകകപ്പ് കളിക്കാന്‍ മുഹമ്മദ് മിഥുന് അവസരമൊരുക്കി.
ബംഗ്ലാദേശ് ടീം ഇങ്ങനെ മഷ് റഫി മൊര്‍ത്താസ (ക്യാപ്റ്റന്‍), ഷക്കീബ് അല്‍ ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, ലിട്ടണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മഹ്മുദുള്ള , മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍, മൊഹമ്മദ് സൈഫുദീന്‍, സബ്ബീര്‍ റഹ്മാന്‍, അബു ജയേദ്, മൊസാദക് ഹുസൈന്‍.
Post Your Comments