Food & Cookery

അലര്‍ജിയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍

ഭക്ഷണത്തിലൂടെയുള്ള അലര്‍ജി ചെറിയതോതിലുള്ള ചൊറിച്ചില്‍ മുതല്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കാം. അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ പലതുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. അലര്‍ജിക്ക് കാരണമാകുന്ന ചില ഭക്ഷങ്ങള്‍ അറിയാം;

കോഴിമുട്ട: കോഴിമുട്ടയിലെയും പ്രോട്ടീന്‍ ഘടകമാണ് അലര്‍ജി ഉണ്ടാക്കുന്നത്. കോഴി മുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കാം. പ്രോട്ടീന്‍ വിടവ് നികത്താന്‍ പാല്‍ പയറുവര്‍ഗങ്ങള്‍, മറ്റുമാംസാഹാരങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ചെമ്മീന്‍, ഞണ്ട്,കണവ, കക്ക ഇവയെല്ലാം അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. ഇവ വളരെ ഗുരുതരമായ റിയാക്ഷന്‍ ഉണ്ടാക്കാറുണ്ട്. ചിലരില്‍ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്‌ബോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലര്‍ജി ഉണ്ടാക്കാം.

പശുവിന്‍ പാല്‍: പാലിലെ പ്രോട്ടീന്‍ ഘടകമായ കേസിന്‍ ആണ് അലര്‍ജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം അലര്‍ജിയുള്ളവര്‍ പാല്‍ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്‍പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

നിലക്കടല: നിലകടല അമിതമായി കഴിക്കുന്നത് അലര്‍ജി ഉണ്ടാക്കുകയും ചെയ്യും. നിലക്കടലയിലെ പ്രോട്ടീന്‍ ഘടകങ്ങളാണ് അലര്‍ജിക്ക് കാരണമാകുന്നത്. ശുദ്ധീകരിച്ച നിലക്കടലയെണ്ണയ്ക്ക് താരതമ്യേന അലര്‍ജി കുറവാണ്. പീനട്ട് ബട്ടര്‍ പതിവായി കഴിക്കുന്നവരുണ്ട്. പീനട്ട് ബട്ടര്‍ ഒഴിവാക്കി പകരം ആല്‍മണ്ട് ബട്ടര്‍ കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button